Hivision Channel

വിഴിഞ്ഞം തുറമുഖത്തെ ട്രയല്‍ റണ്‍ അടുത്ത ആഴ്ചയെന്ന് മന്ത്രി വി എന്‍ വാസവന്‍

വിഴിഞ്ഞം തുറമുഖത്തെ ട്രയല്‍ റണ്‍ അടുത്ത ആഴ്ചയെന്ന് മന്ത്രി വി എന്‍ വാസവന്‍. ഏറ്റവും വലിയ മദര്‍ഷിപ്പുകളില്‍ ഒന്ന് ട്രയല്‍ റണ്ണിന് എത്തും. തുറമുഖത്തെ ദേശിയപാതയുമായി ബന്ധിപ്പിക്കുന്ന ബൈപ്പാസ് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാകുമെന്ന് മന്ത്രി പറഞ്ഞു.

ട്രയല്‍ റണ്ണിനുള്ള ദിവസം നിയമസഭയില്‍ മന്ത്രി ഇന്ന് പ്രഖ്യാപിക്കും. വിഴിഞ്ഞം തുറമുഖത്തിന്റെ 92 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചുവെന്നും മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി. 3000 മീറ്റര്‍ പുലിമുട്ടില്‍ 2960 മീറ്ററും പൂര്‍ത്തിയാക്കി. 32 ക്രെയിനുകളില്‍ 31 എണ്ണമാണ് ചൈനയില്‍ നിന്ന് എത്തിയത്. മുഴുവന്‍ ക്രെയ്‌നുകളും സ്ഥാപിച്ചുവെന്ന് മന്ത്രി പറഞ്ഞു.

കണ്ടെയ്‌നര്‍ ബര്‍ത്തും, യാര്‍ഡും പ്രവര്‍ത്തനക്ഷമമായി. റെയില്‍വേ സംവിധാനം കേന്ദ്രം അംഗീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായാണ് തുറമുഖത്തെ ബന്ധിപ്പിക്കുന്നത്. 10.7 കിലോമീറ്റര്‍ റെയില്‍വേയില്‍ 9.2 കിലോമീറ്ററും തുരങ്കപാതയാണ്. ഇതിനായി സ്ഥലം ഏറ്റെടുപ്പ് ആരംഭിച്ചു. പാരിസ്ഥിതക പഠനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *