സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയായി. അഞ്ച് വയസുള്ള കുഞ്ഞിന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് വിജയകരമായി പൂര്‍ത്തിയായത്. ആരോഗ്യ മന്ത്രി വീണ ജോര്‍ജാണ് വിവരം അറിയിച്ചത്.
കുഞ്ഞിന്റെ അമ്മയാണ് കരള്‍ നല്‍കിയത്. അമ്മയുടെ പ്രായം 25 വയസ്സാണ്. സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവര്‍ ട്രാന്‍സ്പ്ലാന്റേഷനാണ് ഇതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
രാജ്യത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ വളരെ അപൂര്‍വ്വമാണ് പീഡിയാട്രിക് ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍. അതും ലൈവ് ട്രാന്‍സ്പ്ലാന്റേഷന്‍. അതിസങ്കീര്‍ണമായിട്ടുള്ള ശസ്ത്രക്രിയയാണിത്. സര്‍ജിക്കല്‍ ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. ആര്‍.എസ്. സിന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാന്‍സ്പ്ലാന്റെഷന്‍ നടത്തിയത്.