ബിഹാറിൽ ഇടി മിന്നലേറ്റ് 12 പേർ മരി ച്ചു. ഇതോടെ ജൂലൈ ഒന്ന് മുതൽ ഇടിമിന്നലേറ്റ് മരിച്ചവരുടെ എണ്ണം 42 ആയി ഉയർന്നു. ഞായ റാഴ്ച 10 പേരും ശനിയാഴ്ച ഒൻപത് പേരും മരി ച്ചിരുന്നു.മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്ര സ്താവന പ്രകാരം ജാമുയിയിലും കൈമൂരിലും മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. റോഹ്താ സിൽ രണ്ട് പേർ മരിച്ചു, സഹർസ, സരൺ, ഭോ ജ്പൂർ, ഗോപാൽഗഞ്ച് എന്നിവിടങ്ങളിൽ ഒരോ രുത്തർ വീതവും മരിച്ചു.മുഖ്യമന്ത്രി നിതീഷ് കുമാർ മരണത്തിൽ അനു ശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കു ടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു്.ഇടിമിന്നലുള്ള സമയത്ത് ജനങ്ങൾ ജാഗ്രത പാ ലിക്കാനും വീടിനുള്ളിൽ തന്നെ തുടരാനും അ ദ്ദേഹം അഭ്യർഥിച്ചു. ദുരന്തനിവാരണ വകുപ്പ് ന ൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും അ ദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.