ചെമ്പേരി: സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി ചെമ്പേരി ലൂര്‍ദ് മാതാ കോണ്‍ഫറന്‍സിന്റെ സുവര്‍ണ ജൂബിലി സമാപന സമ്മേളനം 27 ന് രാവിലെ 10 ന് ചെമ്പേരി മദര്‍ തെരേസ ഓഡിറ്റോറിയത്തില്‍ നടക്കും. ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് മാര്‍ ജോര്‍ജ് ഞറളക്കാട്ട് ഉദ്ഘാടനം ചെയ്യും. ചെമ്പേരി കോണ്‍ഫറന്‍സ് പ്രസിഡന്റ് സണ്ണി ഏബ്രഹാം മൂക്കനോലിയ്ക്കല് അധ്യക്ഷത വഹിക്കും. സുവര്‍ണ ജൂബിലി ആഘോഷക്കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എമ്മാനുവല്‍ ജോര്‍ജ് ചെമ്പനാംതടത്തില് സ്വാഗത പ്രഭാഷണവും സൊസൈറ്റി നാഷണല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറിയും വനിതാ പ്രതിനിധിയുമായ ജോളി സെബാസ്റ്റ്യന്‍ കാരക്കുന്നേല്‍ ആമുഖ പ്രഭാഷണവും ചെമ്പേരി ലൂര്‍ദ് മാതാ ബസിലിക്ക റെക്ടര്‍ റവ.ഡോ.ജോര്‍ജ് കാഞ്ഞിരക്കാട്ട് അനുഗ്രഹ പ്രഭാഷണവും നടത്തും. തലശേരി സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് സണ്ണി തോമസ് നെടിയകാലായില്‍ ആയിരിക്കും മുഖ്യപ്രഭാഷകന്‍.