പേരാവൂര്‍:സി.എം.പി സംസ്ഥാന കമ്മിറ്റി മെമ്പറും പേരാവൂര്‍ ഏറിയ സെക്രട്ടറിയുമായിരുന്ന എം.കെ ബാലകഷ്ണന്റെ 23-ാം ചരമ വാര്‍ഷിക ദിനം പേരാവൂര്‍ ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. ശവ കുടീരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ് മണവും നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി എന്‍.സി സുമോദ് അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി ബാബു മാക്കുറ്റി അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കൗണ്‍സില്‍ മെമ്പര്‍ എം.കെ. കുഞ്ഞിക്കണ്ണന് , കെ.പി ദാസന് ,എം.കെ. മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.