പി എസ് സി കോഴ ആരോപണത്തില്‍ കടുത്ത നടപടിയുമായി സിപിഐഎം. ആരോപണവിധേയനായ സിപിഐഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സിപിഐഎം കോഴിക്കോട് ജില്ലാ കമ്മറ്റിയിലാണ് തീരുമാനം. പാര്‍ട്ടിക്കു ചേരാത്ത പ്രവര്‍ത്തനം നടത്തിയെന്ന് കമ്മിറ്റിയില്‍ വിമര്‍ശനം.
സംസ്ഥാന സെക്രട്ടറിയേറ്റില്‍ കടുത്ത നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശം ഉണ്ടായിരുന്നു. സര്‍ക്കാരിനെയും സിപിഐഎമ്മിനെയും വലിയ വിവാദത്തിലാക്കിയ വിഷയമായിരുന്നു പിഎസ്സി കോഴ ആരോപണം. ഇതിലാണ് കര്‍ശന നടപടിയിലേക്ക് സിപിഐഎം കടന്നത്. കര്‍ശന നടപടി ഉറപ്പാക്കണമെന്ന് സംസ്ഥാ സെക്രട്ടറിയേറ്റിന്റെ നിര്‍ദേശത്തില്‍ ഇന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ച നടന്നത്. ഇതില്‍ പ്രമോദ് കോട്ടൂളിയെ അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.