Hivision Channel

സുസ്ഥിര വികസന സൂചികയില്‍ കേരളം ഇന്ത്യയില്‍ വീണ്ടും ഒന്നാമത്

സുസ്ഥിര വികസന സൂചികയില്‍ കേരളം ഇന്ത്യയില്‍ വീണ്ടും ഒന്നാമത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫേസ്ബുക്കിലൂടെ വിവരം അറിയിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, അസമത്വം, ഊര്‍ജം, വ്യവസായം, പരിസ്ഥിതി, ശുദ്ധജലം തുടങ്ങി 16 വികസന ലക്ഷ്യങ്ങള്‍ അടിസ്ഥാനമാക്കി നീതി ആയോഗ് തയ്യാറാക്കുന്ന പട്ടികയില്‍ തുടര്‍ച്ചയായി കേരളം ഒന്നാം സ്ഥാനത്താണ്.

2020-21 ല്‍ പുറത്തിറക്കിയ സുസ്ഥിര വികസന സൂചികയില്‍ 75 പോയിന്റോടെയായിരുന്നു കേരളം ഒന്നാമെത്തിയതെങ്കില്‍ പുതിയ വികസന സൂചികയില്‍ നാല് പോയിന്റ് കൂടി ഉയര്‍ത്തി 79 പോയിന്റോടു കൂടിയാണ് കേരളം ഒന്നാമതെത്തിയത്. ജനക്ഷേമവും സാമൂഹ്യപുരോഗതിയും മുന്‍നിര്‍ത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും അതിനു ജനങ്ങള്‍ നല്‍കുന്ന പിന്തുണയ്ക്കുമുള്ള അംഗീകാരമാണ് ഈ നേട്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *