Hivision Channel

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗി രണ്ടു ദിവസം ലിഫ്റ്റില്‍ കുടുങ്ങി

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗി രണ്ടു ദിവസം ലിഫ്റ്റില്‍ കുടുങ്ങി. ചികിത്സയ്‌ക്കെത്തിയ തിരുമല സ്വദേശി രവീന്ദ്രന്‍ നായര്‍ ആണ് ലിഫ്റ്റില്‍ കുടുങ്ങിയത്. ശനിയാഴ്ച രാവിലെ 11 മണിക്ക് ലിഫ്റ്റ് കയറിയ രോഗിയെ ഇന്ന് രാവിലെ ആറുമണിക്കാണ് കണ്ടെത്തിയത്. മെഡിക്കല്‍ കോളജിലെ ഓര്‍ത്തോ വിഭാഗത്തിന് സമീപമുള്ള ലിഫ്റ്റിലാണ് കുടുങ്ങിയത്.

രവീന്ദ്രന്‍ നായരെ കാണാതായെന്ന് കാട്ടി കുടുംബം മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍ എത്തി തുറന്നപ്പോഴാണ് രവീന്ദ്രന്‍ നായരെ ലിഫ്റ്റിനുള്ളില്‍ കണ്ടത്. തുടര്‍ന്ന് രവീന്ദ്രന്‍ നായരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.

ലിഫ്റ്റിന് തകരാര്‍ ഉണ്ടെന്ന് മുന്നറിയിപ്പ് എഴുതി വെച്ചിരുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
എന്നാല്‍ സ്ഥിരമായി ഉപയോഗിക്കുന്ന ലിഫ്റ്റ് അല്ലെന്നാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ വാദം.
സംഭവം അന്വേഷിക്കാമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പ്രതികരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *