ഭാര്യയും മക്കളും നോക്കിനിൽക്കെ കടലിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിനായുള്ള തിരച്ചിൽ തുടരുന്നു. തീരദേശ പോലീസും മറൈൻ എൻഫോഴ്സ്മെന്റും ഞായറാഴ്ച രാത്രി നിർത്തിവച്ച തിരച്ചിൽ ഇന്ന് രാവിലെ മുതൽ പുനഃരാരംഭിച്ചു.
ചൊവ്വര എസ്ബിഐ ബാങ്കിന് സമീപം തേരിവിള വീട്ടിൽ അനിൽകുമാറിന്റെ മകൻ അഭിലാഷ് എന്ന അനന്തുവിനെയാണ് (26) കാണാതായത്. ശക്തമായ കടൽക്ഷോഭവും കാറ്റും തിരച്ചിലിന് വലിയ തടസം സൃഷ്ടിച്ചിരുന്നു.
ഞായറാഴ്ച വൈകുന്നേരം ഏഴോടെ അന്താരാഷ്ട്ര തുറമുഖത്തിന് സമീപം മുല്ലൂർ കരിക്കാത്തി ബീച്ചിലായിരുന്നു അപകടം. ഭാര്യയും മക്കളുമൊത്ത് തുറമുഖത്ത് ആദ്യമെത്തിയ കപ്പൽ കാണാൻ എത്തിയതായിരുന്നു അനന്തു.