Hivision Channel

മലമ്പനി, ക്ഷയരോഗ നിര്‍ണയ ക്യാമ്പും, ബോധവല്‍ക്കരണ ക്ലാസും

ഇരിട്ടി:പായം ഗ്രാമ പഞ്ചായത്തിലെ പെരുവംപറമ്പില്‍ വെച്ച് വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും,സഹൃദയ വായനശാല & ഗ്രന്ഥാലയത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ അതിഥി തൊഴിലാളികള്‍ക്കും പ്രദേശ വാസികള്‍ക്കുമായി പകര്‍ച്ച വ്യാധി -ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പും, ബോധവല്‍ക്കരണ ക്ലാസും നടത്തി.പി. വി.വിനോദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.പകര്‍ച്ച വ്യാധികളെക്കുറിച്ചും,ജീവിതശൈലി രോഗങ്ങളെക്കുറിച്ചും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ക്ലാസെടുത്തു .വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.സിജു , എം എല്‍ എസ് പി അമല, ആശ വര്‍ക്കര്‍ കെ. ജി.സജിത എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *