വയനാട് ഉരുള്‍പൊട്ടലില്‍ ചെളിയില്‍ പൂണ്ടയാളെ രക്ഷപ്പെടുത്തി. മണിക്കൂറുകളോളമാണ് അദ്ദേഹം ചെളിയില്‍ പെട്ടത്. സഹായത്തിനായി ചെളിയില്‍ പൂണ്ട് കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. അദ്ദേഹത്തെ അതി സാഹസികമായി രക്ഷപ്പെടുത്തി ഫയര്‍ ആന്‍ഡ് റെസ്ക്ക്യു ടീം.
വൈദ്യസഹായം നല്കി അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.ഉരുള്‍പൊട്ടലില്‍ നൂറ് കണക്കിന് കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. 47 പേര് മരിച്ചു എന്നാണ് ഔദ്യോഗിക കണക്കുകള്‍.14 പേരെ തിരിച്ചറിഞ്ഞു.
അതേസമയം ചൂരല്‍മലയില്‍ തകര്‍ന്ന വീട്ടില്‍ നിന്ന് ഒരു കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ 2 മണിയോടെയാണ് ദുരന്തമുണ്ടായത്. മരിച്ചവരില്‍ 3 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്.