Hivision Channel

വയനാട് ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് വന്‍ നാശം

വയനാട് ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് വന്‍ നാശം. ഇതുവരെ പ്രദേശത്ത് മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ല. തിരച്ചിലിനായി ഇവിടേക്ക് യന്ത്രങ്ങള്‍ എത്തിക്കാനായിട്ടില്ല. വലിയ പാറകളും ചെളിയും കൊണ്ട് പ്രദേശം നിറഞ്ഞിരിക്കുകയാണ്. മേഖലയിലുണ്ടായ കെട്ടിടങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. സൈന്യത്തിന്റെ നേതൃത്വത്തിലാണ് ഇവിടെ തിരച്ചില്‍ നടക്കുന്നത്.

പുഞ്ചിരിമട്ടം ടോപ്പില്‍ തെരച്ചില്‍ അവസാനിപ്പിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് നടപടി. അവിടേക്ക് പോകരുതെന്ന് നിര്‍ദേശം നല്‍കി. ഇവിടുത്തെ ലയങ്ങളില്‍ താമസിച്ചിരുന്നു അസം സ്വദേശികളെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

പുഞ്ചിരിമട്ടത്തേക്കുള്ള റോഡുകള്‍ പൂര്‍ണമായി തകര്‍ന്ന് ഒരു നീര്‍ച്ചാലാണ് ഇതുവഴി ഒഴുകുന്നത്. പുഴയിലേക്ക് രണ്ട് വശത്ത് നിന്നും മണ്ണിടിഞ്ഞുകൊണ്ടിരിക്കുന്നതുകൊണ്ട് തെരച്ചില്‍ അവസാനിപ്പിച്ചിരിക്കുകയാണ്.

പുഞ്ചിരിമട്ടത്തിന്റെ മുകളിലേക്ക് ചെല്ലുംതോറും ദുരന്തത്തിന്റെ ഭീകരതയും കൂടുതലാണ്. ഇത്തരത്തിലൊരു ഗ്രാമം ഉണ്ടായിരുന്നു എന്ന് തോന്നാത്ത വിധമാണ് ദുരന്തം ഈ മേഖലയെ ബാധിച്ചിരിക്കുന്നത്. ആദ്യം ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോള്‍ ഇവിടെ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിച്ചിരുന്നു. എന്നാല്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *