Hivision Channel

കൗമാരക്കാരായ കുട്ടികള്‍ക്ക് സൈബര്‍ സുരക്ഷയെക്കുറിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു

അടയ്ക്കാത്തോട്: ഗവ. യു.പി സ്‌കൂളില്‍ ഐ.സി.ഡി.എസിന്റെ നേതൃത്വത്തില്‍ കൗമാരക്കാരായ കുട്ടികള്‍ക്ക് സൈബര്‍ സുരക്ഷയെക്കുറിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു. മുന്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പ്രസന്ന ക്ലാസ് എടുത്തു. മൊബൈല്‍ ഫോണിന്റെ ഉപയോഗത്തെക്കുറിച്ചും ദുരുപയോഗത്തെക്കുറിച്ചും മൊബൈല്‍ഫോണ്‍ ഉപയോഗം മൂലമുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങളെക്കുറിച്ചായിരുന്നു ക്ലാസ്സ്. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജിതിന്‍ ദേവസ്യ അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്ക് ക്ലാസ്സ് പുതിയ അനുഭവമായി

Leave a Comment

Your email address will not be published. Required fields are marked *