റേഷന്‍ വ്യാപാരി കമീഷന്‍ വിതരണത്തിനുളള മൂന്ന് മാസത്തെ തുക മുന്‍കൂര്‍ അനുവദിച്ചു. ജൂലൈ, ആഗസ്ത്, സെപ്തംബര്‍ മാസങ്ങളിലെ കമീഷന്‍ വിതരണത്തിന് ആവശ്യമായ 51.26 കോടി രൂപയാണ് അനുവദിച്ചതെന്ന് ധനമന്ത്രി കെഎം ബാലഗോപാല്‍ അറിയിച്ചു. ദേശീയ ഭക്ഷ്യ നിയമത്തിന് കീഴില്‍ കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 92 കോടി രൂപ കുടിശികയായ സാഹചര്യത്തിലാണ് കമീഷന്‍ വിതരണത്തിനുള്ള തുക മുന്‍കൂറായി ലഭ്യമാക്കുന്നത്.