Hivision Channel

ദുരിത ബാധിതരെ റിസോര്‍ട്ടുകളും വീടുകളും അടക്കം ഒഴിഞ്ഞ് കിടക്കുന്ന ഇടങ്ങളിലേക്ക് ഉടന്‍ മാറ്റും;റവന്യൂ മന്ത്രി

വയനാട് ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിനായുള്ള നടപടി അതിവേഗം പുരോഗമിക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവരെ ഇവിടെ നിന്ന് ഉടന്‍ മാറ്റും. മേപ്പാടി പ്രദേശത്ത് ഒഴിഞ്ഞു കിടക്കുന്ന സര്‍ക്കാര്‍ കെട്ടിടങ്ങളുടെ കണക്ക് പിഡബ്ല്യുഡി എടുക്കുന്നുണ്ട്. റിസോര്‍ട്ടുകള്‍ അടക്കം മേഖലയില്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെയും കണക്ക് എടുക്കുന്നുണ്ട്. ക്യാമ്പില്‍ കഴിയുന്നവരെ ഉടന്‍ ഇവിടങ്ങളിലേക്ക് മാറ്റും. സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ ചേരും. ഒരു അധ്യയന ദിവസവും നഷ്ടപ്പെടാത്ത രീതിയില്‍ ക്രമീകരണം വരും. ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ തുറക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നും ചൂരല്‍മല, വെള്ളാര്‍മല അടക്കം തകര്‍ന്ന സ്‌കൂളുകളിലെ കുട്ടികളുടെ തുടര്‍ പഠനത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *