
മാലൂർ:കാൽനടയാത്രക്കാർക്ക് പോലും പോകാൻ കഴിയാത്ത വിധം മാലൂർ പഞ്ചായത്തിലെ പോത്തുകുഴി- താറ്റിയാട് റോഡ് തകർന്ന് യാത്ര ദുസ്സഹമായിരിക്കുകയാണ്. മഴക്കാലത്തിന് മുൻപ് തന്നെ തകർന്ന റോഡ് കാല വർഷം കനത്തതോടെ പൂർണമായും തകർന്നിരിക്കുകയാണ്. മാലൂർ – പേരാവൂർ -കോളയാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് ഇത്.
ആര്യപ്പറമ്പ് ഫാത്തിമ മാത ചർച്ച്, പോത്തുകുഴി സെൻ്റ് കോൾബെ ചർച്ച്, പൂവംപൊയിൽ ഗവ: എൽ പി സ്കൂൾ, താറ്റിയാട്, പോത്തുകുഴി അങ്കണവാടി, തോലമ്പ്രയിലെ മാലൂർ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലേക്ക് ദിനംപ്രതി നൂറ് കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്ന റോഡാണ്. ഒട്ടേറെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പ്പെട്ട് യാത്രക്കാർക്ക് പരിക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ചെറിയ അപകടങ്ങൾ ആയതിനാൽ ആരും പരാതിപ്പെടാറില്ല.റോഡ് ഉടൻ ഗതാഗതയോഗ്യമാക്കണമെന്ന് പ്രദേശവാസികൾ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.ശോചനീയാവസ്ഥക്കെതിരെ ജനകീയ സമരത്തിന് ഇറങ്ങാൻ തയ്യാറാകുകയാണെണ് പ്രദേശവാസികൾ അറിയിച്ചു. കെ പവിത്രൻ, കെ കെ ഹരീന്ദ്രനാഥ്, എം മോഹനൻ, ഷിബു മാത്യു എന്നിവർ സംസാരിച്ചു.