Hivision Channel

ഹേമ കമ്മറ്റി റിപ്പോര്‍ട്ട്; നടി രഞ്ജിനിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് ഹൈക്കോടതി നടിയോട് പറഞ്ഞു. ഇന്ന് തന്നെ സിംഗിള്‍ ബഞ്ചിനെ സമീപിച്ചാല്‍ കേസ് ഇന്നുതന്നെ പരിഗണിക്കുമെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പരിഗണിക്കും.

കമ്മിറ്റിക്ക് മുന്നില്‍ താനും മൊഴി നല്‍കിയതാണെന്നും ഇക്കാര്യങ്ങളടക്കം പുറത്തുവന്നാലുളള പ്രത്യാഘാതങ്ങളില്‍ ആശങ്കയുണ്ടെന്നും അതുകൊണ്ടുതന്നെ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമേ പുറത്തുവിടാവൂ എന്നുമായിരുന്നു നടിയുടെ ആവശ്യം.

Leave a Comment

Your email address will not be published. Required fields are marked *