കോളയാട്: വിദ്യാഭ്യാസ ജീവ കാരുണ്യ മേഖലയില്‍ വേറിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന
കണ്ണവം ഹിദായ സംഘടിപ്പിക്കുന്ന അഖില കേരള മദ്ഹ് ഗാന മത്സരത്തിനും
മീം മീലാദ് ഫെസ്റ്റിനും സപ്തംബര്‍ 12 വെള്ളിയാഴ്ച തുടക്കമാകും.
സയ്യിദ് ഇബ്രാഹിം കോയക്കുട്ടി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തും.
ചരിത്ര പ്രസിദ്ധമായ കണ്ണവം വെളുമ്പത്ത് മഖാം സിയാറത്തിന് ഹിദായ ജനറല്‍ മാനേജര്‍ സാദിഖ് അദനി നേതൃത്വം നല്‍കും.വൈകിട്ട് 7 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം ഇബ്രാഹിം ഹാജി കോളയാടിന്റെ അധ്യക്ഷതയില്‍ എസ്.വൈ.എസ്.ജില്ലാ പ്രസിഡണ്ട് അബ്ദു റഷീദ് സഖാഫി മെരുവമ്പായി ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് നടക്കുന്ന മദ്ഹ് റസൂല്‍ പ്രഭാഷണം ഹിദായ ട്രഷറര്‍ ഉമര്‍ ഹാജി ചിറ്റാരിപ്പറമ്പിന്റെ അധ്യക്ഷതയില്‍ മശ്ഹൂദ് സഖാഫി
ഗൂഡല്ലൂര്‍ ഉദ്ഘാടനം ചെയ്യും.13 ന് ശനിയാഴ്ച 3 മണിക്ക് നടക്കുന്ന അഖില കേരള മദ്ഹ് ഗാന മത്സരംവാര്‍ഡ് മെമ്പര്‍ എം.വി ഷിബുവിന്റെ അധ്യക്ഷതയില്‍ ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.ബാലന്‍ ഉദ്ഘാനം ചെയ്യും.രാത്രി നടക്കുന്ന
ദഅവാ വിദ്യാര്‍ത്ഥികളുടെ മീലാദ് ഫെസ്റ്റ് ഇബ്രാഹിം മാസ്റ്റര്‍ കണ്ണവത്തിന്റെ
അധ്യക്ഷതയില്‍ റൈഞ്ച് പ്രസിഡണ്ട് യൂസഫ് സഖാഫി പെരിയാരം ഉദ്‌ലാടനം ചെയ്യും.
14 ഞായറാഴ്ച വെകിട്ട് 4 മണിക്ക് വെക്കേഷന്‍ തിബ് യാന്‍ വിദ്യാര്‍ത്ഥികളുടെ
കലാമത്സരങ്ങള്‍ നടക്കും. രാത്രി സമാപന ദുആ മജ്‌ലിസ് ശൗക്കത്ത് ബാഖവി
നീലഗിരിയുടെ അധ്യക്ഷതയില്‍ ഹിദായ പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍
മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.