സൗജന്യ ഓണക്കിറ്റ് വിതരണം ഈ മാസം ഒന്‍പത് മുതല്‍ തുടങ്ങുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. റേഷന്‍ കടകള്‍ വഴിയാണ് വിതരണം നടക്കുക. മൂന്ന് ദിവസം കൊണ്ട് കിറ്റ് വിതരണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആറുലക്ഷത്തോളം മഞ്ഞക്കാര്‍ഡ് ഉടമകള്‍, ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍, വയനാട് ദുരിന്ത മേഖലയിലെ കാര്‍ഡ് ഉടമകള്‍ എന്നിവര്‍ക്കാണ് സൗജന്യ ഓണക്കിറ്റ് നല്‍കുന്നത്.
വെള്ള, നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 10 രൂപ 90 പൈസ നിരക്കില്‍ 10 കിലോ അരി നല്‍കും. വിപണിയില്‍ 50 രൂപയിലധികം വിലയുള്ള അരിയാണ് നല്‍കുന്നത്. മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള പഞ്ചസാര വിതരണം പുനസ്ഥാപിക്കുമെന്നും വിലയില്‍ നേരിയ വര്‍ധന വരുത്തേണ്ടി വരുമെന്നും മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.