പി വി അന്‍വറിന്റെ ആരോപത്തില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. തെറ്റ് ആര് ചെയ്താലും സംരക്ഷിക്കില്ലെന്നും ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത് പോലെ ഏതെങ്കിലും തരത്തിലുള്ള പുഴുക്കുത്തുണ്ടെങ്കില്‍ അതില്‍ കര്‍ശന നിലപാടുമായി മുന്നോട്ട് പോകുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞതു പോലെ തെറ്റ് ചെയ്ത ആരെയും സംരക്ഷിച്ചു മുന്നോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതുപക്ഷ സര്‍ക്കാര്‍ വരുന്നതിന് മുന്‍പ് എന്തായിരുന്നു കേരളത്തിലെ പോലീസിന്റെ അവസ്ഥ എന്നുള്ളത് നമുക്കറിയാം. വര്‍ഗീയ കലാപങ്ങള്‍ക്ക് കക്ഷി ചേരുന്നവരായിരുന്നു അന്ന് കേരളത്തിലെ പോലീസ്. അതുപോലെ തന്നെ പല പ്രവര്‍ത്തികളുടെയും ഇടനിലക്കാരായി പോലീസ് പ്രവര്‍ത്തിച്ചിരുന്നു. 2016ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ വന്നതിനു ശേഷം എല്‍ഡിഎഫിന്റെ നയം നടപ്പിലാക്കി ജനകീയ പോലീസ് സംവിധാനം കൊണ്ടുവരുന്ന നിലപാടുണ്ടായി. ആ നിലപാടുമായി മുന്നോട്ട് പോകുമ്പോള്‍ പലഘട്ടങ്ങളിലും പൊതു അംഗീകാരം കേരള പോലീസിന് ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത് പോലെ ഏതെങ്കിലും തരത്തിലുള്ള പുഴുക്കുത്തുണ്ടെങ്കില്‍ അതില്‍ കര്‍ശന നിലപാടുമായി മുന്നോട്ട് പോകും മുഹമ്മദ് റിയാസ് വിശദമാക്കി.