Hivision Channel

കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ കൂടി അനുവദിച്ചു ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാന്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും സഹായമായി നല്‍കുന്നുണ്ട്.

ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ കെഎസ്ആര്‍ടിസിക്ക് 900 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 688.43 കോടി രൂപ ഇതിനകം ലഭ്യമാക്കി. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 5970 കോടി രൂപയാണ് കോര്‍പറേഷന് നല്‍കിയത്.

അതേസമയം പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ഓണത്തിന്റെ ഭാഗമായി ഓണക്കിറ്റ് വിതരണം ചെയ്യും. 1833 തൊഴിലാളികള്‍ക്ക് 1050 രൂപ വിലമതിക്കുന്ന സാധനങ്ങള്‍ അടങ്ങുന്ന കിറ്റാണ് ലഭിക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 20 കിലോഗ്രാം അരി, ഒരു കിലോ പഞ്ചസാര, ഒരു കിലോ വെളിച്ചെണ്ണ എന്നിവ അടങ്ങിയ കിറ്റ് സപ്ലൈകോ മുഖാന്തരം ലഭ്യമാക്കും.

Leave a Comment

Your email address will not be published. Required fields are marked *