Hivision Channel

ചലച്ചിത്ര അക്കാദമി ചെയര്‍മാനായി പ്രേംകുമാര്‍ അധികാരമേറ്റു

ചലച്ചിത്ര അക്കാദമിയുടെ താത്കാലിക ചെയര്‍മാനായി പ്രേംകുമാര്‍ അധികാരമേറ്റു. ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്ന് അന്വേഷണം നേരിടുന്ന സംവിധായകന്‍ രഞ്ജിത്ത് രാജിവെച്ചതോടെയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം പ്രേംകുമാറിന് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനം വ്യക്തിപരമായി സന്തോഷമില്ലെന്നും രഞ്ജിത് പ്രിയപ്പെട്ട സുഹൃത്താണെന്നും നടന്‍ പ്രേംകുമാര്‍ പറഞ്ഞു.

അക്കാദമിയുടെ ജനാധിപത്യം സ്വഭാവം കാക്കുമെന്നും പ്രേംകുമാര്‍ പറഞ്ഞു. സ്ത്രീകളുടെ പോരാട്ടങ്ങള്‍ക്ക് വേദിയുണ്ടാകണം. അക്കാദമിയുടെ തലപ്പത്തേക്ക് വനിത വരണമെന്നും ആവശ്യപ്പെട്ടതായും പ്രേംകുമാര്‍ പറഞ്ഞു.സ്ത്രീ സൗഹൃദ തൊഴിലിടമായി സിനിമ മേഖലയെ മാറ്റുമെന്നും പ്രേംകുമാര്‍ പറഞ്ഞു. മലയാള സിനിമയില്‍ സ്ത്രീകളുടെ സാന്നിധ്യം ഉറപ്പിക്കാന്‍ പരിശീലന പദ്ധതിയുടെ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കും.

സിനിമ കോണ്‍ക്ലേവ് തീയതിയില്‍ അന്തിമ തീരുമാനമായില്ലെന്നും മറ്റേണ്ടവരെ മാറ്റിനിര്‍ത്താമെന്നും പ്രേംകുമാര്‍ കൂട്ടിച്ചേര്‍ത്തു. രഞ്ജിത്ത് രാജിവെച്ച സാഹചര്യത്തിലാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായ പ്രേംകുമാറിന് അക്കാദമി ചെയര്‍മാന്റെ താത്കാലിക ചുമതല നല്‍കുന്നതെന്ന് പുറത്തിക്കിയ ഉത്തരവില്‍ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *