Hivision Channel

ഭാഗ്യക്കുറി ഏജന്റുമാർക്കും വില്‍പനക്കാർക്കും ഉത്സവബത്ത 7,000 രൂപ

ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ഉത്സവബത്ത 7,000 രൂപയായി ഉയര്‍ത്തി. പെന്‍ഷന്‍ക്കാര്‍ക്ക് 2,500 രൂപയും ലഭിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം യഥാക്രമം 6,000 രൂപ, 2,000 രൂപ എന്ന ക്രമത്തിലാണ് ഉത്സവബത്ത അനുവദിച്ചത്. 35,600 ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും 7,009 പെന്‍ഷന്‍കാര്‍ക്കുമായി 26.67 കോടി രൂപയാണ് ഓണക്കാലത്ത് വിതരണം ചെയ്യുന്നത്.

സര്‍ക്കാര്‍ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4,000 രൂപ ബോണസ് നല്‍കാന്‍ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2,750 രൂപയും ലഭിക്കും. സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 1,000 രൂപ അനുവദിച്ചു.

പങ്കാളിത്തപെന്‍ഷന്‍ പദ്ധതിപ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉത്സവബത്തയ്ക്ക് അര്‍ഹതയുണ്ടാകും. എല്ലാ സര്‍ക്കാര്‍ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിക്കും. പാര്‍ട്ട് ടൈം, കണ്ടിന്‍ജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് അഡ്വാന്‍സ് 6,000 രൂപയാണ്.

Leave a Comment

Your email address will not be published. Required fields are marked *