Hivision Channel

രാജ്യത്ത് എം പോക്സ് സ്ഥിരീകരികരിച്ച സാഹചര്യത്തില്‍ അതീവജാഗ്രതയില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് എം പോക്സ് സ്ഥിരീകരികരിച്ച സാഹചര്യത്തില്‍ അതീവജാഗ്രതയില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം. ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് ഇന്ത്യയില്‍ എം പോക്സ് സ്ഥിരീകരിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തും.

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്ന് എത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ നിലവില്‍ നിരീക്ഷണത്തിലാണ്. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതടക്കമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 2022 ജൂലൈ മുതല്‍ രാജ്യത്ത് റിപ്പോര്‍ട്ടു ചെയ്യുന്ന ക്ലേഡ് 2 വൈറസാണ് യുവാവില്‍ കണ്ടെത്തിയത്. ക്ലേഡ് 1 വൈറസ് പടര്‍ന്നു പിടിച്ചതിനെത്തുടര്‍ന്നാണ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതിനാല്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *