Hivision Channel

ജസ്റ്റിസ് നിതിന്‍ ജാംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിന്‍ എസ് ജാംദാറിനെ നിയമിക്കാനുള്ള നിര്‍ദ്ദേശം ആവര്‍ത്തിച്ച് സുപ്രീംകോടതി കൊളീജിയം. ചീഫ് ജസ്റ്റിസുമാരുടെ നിയമനത്തില്‍ കേന്ദ്രം നേരത്തെ എതിര്‍പ്പറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് 3 നിയമനങ്ങളില്‍ കൊളീജിയം മാറ്റം വരുത്തി. കേരളത്തിലേക്കുള്ള നിയമനത്തില്‍ മാറ്റം വേണ്ടെന്നാണ് തീരുമാനം. ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്‍.കെ സിംഗ്, മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരാക്കി ഉയര്‍ത്താനും കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്.

മണിപ്പൂര്‍ സ്വദേശിയായ ജസ്റ്റിസ് നിതിന്‍ എസ് ജാംദാര്‍ നിലവില്‍ ബോംബെ ഹൈക്കോടതി ജഡ്ജിയാണ്. ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ ബോംബെ ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് നിതിന്‍ ജാംദാര്‍. 2012 ജനുവരി 23നാണ് അദ്ദേഹം ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. ബോംബെ ഹൈക്കോടതിയുടെ തന്നെ ആക്ടിംഗ് ചീഫ് ജസ്റ്റിസായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശുപാര്‍ശ അംഗീകരിച്ചാല്‍ മണിപ്പൂരില്‍ നിന്നുള്ള ആദ്യ സുപ്രീം കോടതി ജഡ്ജി എന്ന നേട്ടം നിതിന്‍ ജാംദാറിന് സ്വന്തമാകും. സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തിയില്ലെങ്കില്‍ 2026 ജനുവരി 8ന് അദ്ദേഹം വിരമിക്കുകയും ചെയ്യും.

Leave a Comment

Your email address will not be published. Required fields are marked *