കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് 30 വര്‍ഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവര്ത്തകന് പുഷ്പന് ഇന്നലെയാണ് അന്തരിച്ചത്.തലശ്ശേരിയിലും തുടര്‍ന്ന് ചൊക്ലിയിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.തലശ്ശേരി ടൗണ്‍ഹാളില്‍ നിരവധി നേതാക്കള്‍ പുഷ്പന് അന്ത്യാഭിവാദ്യമര്‍പ്പിക്കാനെത്തി.പ്രത്യേക പോയിന്റുകളിലാണ് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് സൗകര്യമൊരുക്കിയിരുന്നത്. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് വഴിയരികില്‍ കാത്തുനിന്ന് യാത്രാമൊഴി നല്‍കിയത്.വൈകിട്ട് 5 മണിക്ക് ചൊക്ലിയിലെ വീട്ടില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും