നഗരഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമികവില്‍ രാജ്യത്ത് കേരളം ഒന്നാം സ്ഥാനം നേടിയ വിവരം അറിയിച്ച് എം ബി രാജേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.നഗരഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവിനെ അടിസ്ഥാനമാക്കിയുള്ള അര്‍ബന്‍ ഗവേണന്‍സ് ഇന്‍ഡക്സിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയതെന്നും മന്ത്രി അറിയിച്ചു. 2024ലെ നഗരഭരണ ഇന്‍ഡക്സ് പ്രകാരം കേരളം 59.31 മാര്‍ക്കോടെയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്.
തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ ശാക്തീകരണം, നഗരഭരണ നിയമങ്ങളുടെ കാര്യക്ഷമത, നഗര ഭരണ സ്ഥാപനങ്ങളുടെ ഭരണമികവ്, പൗരന്മാരുടെ ശാക്തീകരണം, ധനകാര്യ മാനേജ്മെന്റിലെ മികവ് എന്നീ നാല് മേഖലകളെ അടിസ്ഥാനമാക്കിയാണ് നഗരഭരണ സ്ഥാപനങ്ങളുടെ മികവ് നിശ്ചയിച്ചിരിക്കുന്നതെന്നും മന്ത്രി കുറിച്ചു.