ഇരിട്ടി: കേരളാ വനം വന്യജീവി വകുപ്പ് കണ്ണൂര്‍ ഡിവിഷന് നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറളം ഫാമില്‍ പണിത റാപ്പിഡ് റെസ്പോണ്‍സ് ടീം ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് മന്ത്രി എ. കെ. ശശീന്ദ്രന് നിര്‍വഹിക്കും. കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിലെ സൗരോര്‍ജ്ജ തൂക്കുവേലിയുടെ നിര്‍മ്മാണ പ്രവര്‍ത്തിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. രാവിലെ 10.30ന് ഫാം ബ്ലോക്ക് 13 ല്‍ നടക്കുന്ന ചടങ്ങില്‍ സണ്ണി ജോസഫ് എം എല്‍ എ അധ്യക്ഷത വഹിക്കും. കണ്ണൂര്‍ എം പി കെ. സുധാകരന് മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, കണ്ണൂര്‍ ഉത്തരമേഖലാ ഫോറസ്ററ് ചീഫ് കണ്‍സര്‍വേറ്റര്‍ കെ.എസ്. ദീപ ഐ എഫ് എസ്, തലശ്ശേരി സബ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹ് തുടങ്ങിയവര്‍ സംബന്ധിക്കും.