Hivision Channel

എം എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍തന്നെ സൂക്ഷിക്കണം; ഹൈക്കോടതി നിര്‍ദേശം

സിപിഐഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിനു വിട്ടുനല്‍കാതെ മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. മൃതദേഹം പഠനത്തിനായി ഏറ്റെടുക്കാന്‍ എറണാകുളം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ തീരുമാനമെടുത്ത ഹിയറിങ്ങില്‍ വീഴ്ചയുണ്ടായെന്ന ആരോപണം പരിശോധിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.വീണ്ടും ഹിയറിങ് നടത്താന്‍ ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ മേധാവിയെ ചുമതലപ്പെടുത്താന്‍ കഴിയുമോ എന്ന് സര്‍ക്കാര്‍ അറിയിക്കണം. ജസ്റ്റിസ് വി ജി അരുണ്‍ വ്യാഴാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും. മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടു നല്‍കുന്നതിനെതിരെ ലോറന്‍സിന്റെ മകള്‍ ആശയാണ് കോടതിയെ സമീപിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *