
കണിച്ചാര്‍:ഏലപ്പീടിക അനുഗ്രഹ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് വായനശാല ആന്റ് ഗ്രന്ഥാലയം ഏലപ്പീടിക അങ്കണവാടിക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു.ഇ.എല്‍.സി.ബി, ബേബി ബഡ്ഡ്, ഡോര്‍ സ്റ്റോപ്പര്‍, ബള്‍ബ്, എ.എല്‍.എം.എസ്.സി. ബോര്‍ഡ്, ടേബിള്‍ ടോപ്പ്, സ്റ്റൗവ് ഫ്രെയിം തുടങ്ങിയവയാണ് നല്‍കിയത്. വായനശാല വാങ്ങി നല്‍കിയ ഉപകരണങ്ങള്‍ ഏലപ്പീടിക അങ്കണവാടി ടീച്ചര്‍ റോണി തോമസിന് കൈമാറിക്കൊണ്ട് കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പര്‍ ജിമ്മി അബ്രാഹം ഉദ്ഘാടനം ചെയ്തു.അനുഗ്രഹ വായനശാല പ്രസിഡണ്ട് ജോബ്.ഒ.എ.അധ്യക്ഷത വഹിച്ചു.കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ്.സൂപ്പര്‍വൈസര്‍ ലിനി വര്‍ഗ്ഗീസ് മുഖ്യാതിഥിയായി.കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി വുമണ്‍സ് ഫെസിലിറ്റേറ്റര്‍ അഞ്ജു സെബാസ്റ്റ്യന്‍, ജിബിന്‍ വര്‍ഗ്ഗീസ്, അനഘജോയി, ഷിജു. ഇ.കെ, പ്രിന്‍സി ബൈജു,സജി പി.കെ. തുടങ്ങിയവര്‍ സംസാരിച്ചു.














