Hivision Channel

യാത്രക്കാരെ വഴിയില്‍ പിടിച്ചുനിര്‍ത്തി കൂളിങ് ഫിലിം വലിച്ചുകീറരുതെന്ന് ഗതാഗത മന്ത്രി

വാഹനങ്ങളില്‍ നിയമപരമായ രീതിയില്‍ കൂളിങ് ഫിലിം ഉപയോഗിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഹൈക്കോടതി വിധി ഉദ്യോഗസ്ഥര്‍ കൃത്യമായി പാലിക്കണമെന്നും ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. യാത്രക്കാരെ വഴിയില്‍ പിടിച്ചുനിര്‍ത്തി കൂളിങ് ഫിലിം വലിച്ചുകീറരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് മോട്ടോര്‍ വാഹനവകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ്, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി ഈ നിര്‍ദേശം നല്‍കിയത്.

മുന്‍ ഗ്ലാസില്‍ 70 ശതമാനവും സൈഡ് ഗ്ലാസില്‍ 50 ശതമാനവും വിസിബിലിറ്റി മതി എന്നാണു കോടതി പറഞ്ഞിരിക്കുന്നത്. ഇതു കൃത്യമായി പാലിക്കണം. ഇതിന്റെ പേരില്‍ ഇനി ആളുകളെ ബുദ്ധിമുട്ടിക്കരുത്. കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്‍, കാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് ഇപ്പോഴത്തെ ചൂട് അസഹനീയമാണ്. നിയമം പാലിക്കാതെ കട്ടി കൂടിയ ഫിലിം ഒട്ടിച്ചിട്ടുണ്ടെങ്കില്‍ ആളുകളെ ബുദ്ധിമുട്ടിക്കാതെ നടപടി എടുക്കാം.

ഫൈന്‍ അടിച്ച് ഫിലിം മാറ്റി വാഹനം കൊണ്ടുവന്ന് കാണിക്കാന്‍ ആവശ്യപ്പെടാം. റോഡില്‍ വച്ച് ഒരു കാരണവശാലും ഉദ്യോഗസ്ഥര്‍ ഫിലിം വലിച്ചുകീറരുതെന്നും മന്ത്രി പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *