ഇരിട്ടി:ഫെഡ്ഫാം ഫാര്‍മേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ക്ലബംഗങ്ങള്‍ക്ക് ഇരിട്ടി ഫാല്‍ക്കണ്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ വെച്ച് ചെറുതേനീച്ച വളര്‍ത്തല്‍ പരിശീലനം നല്‍കി.കര്‍ഷകര്‍ക്ക് തങ്ങളുടെ കൃഷിയോടൊപ്പം നടത്താവുന്നതും മികച്ച വരുമാനം നേടിത്തരുന്നതുമാണ് ചെറുതേനീച്ച വളര്‍ത്തല്‍.750 മില്ലി ചെറുതേനിന് മാര്‍ക്കറ്റില്‍ ഏകദേശം 3000 രൂപ വിലയുണ്ട്.തേനീച്ചപ്പെട്ടി നിര്‍മ്മാണം,സെറ്റ് പിരിക്കല്‍,തേനെടുക്കല്‍,ക്ഷുദ്രജീവികളില്‍ നിന്ന് തേനീച്ചകളെ സംരക്ഷിക്കല്‍ എന്നിവയിലാണ് പരിശീലനം നല്‍കിയത്.പ്രസിഡ്ന്റ് ജോസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു.സംസ്ഥാന സര്‍ക്കാറിന്റെ കര്‍ഷകോത്തമ അവാര്‍ഡ് ജേതാവ് ഉളിക്കല്ലിലെ ഷാജിമാത്യു ക്ലാസ് നയിച്ചു.ഷാജിമാത്യുവിനെ ഫെഡ്ഫാം രക്ഷാധികരി അഡ്വ.കെ .കെ .മാത്യു പൊന്നാട അണിയിച്ചു.കെ ദിവാകരന്‍ മാസ്റ്റര്‍ ഉപഹാരം നല്‍കി.സെക്രട്ടറി എന്‍. വി.ജോസഫ്,ട്രഷറര്‍ സിറിയക് പാറയ്ക്കല്‍,ഇരിട്ടി ഫെഡറല്‍ ബാങ്ക് മാനേജര്‍ വി രാകേശ്.വി.ജി.സുനില്‍,സ്റ്റീഫന്‍ മാത്യു എന്നിവര്‍ സംസാരിച്ചു.