ഇരിട്ടി:മൃഗസംരക്ഷണ വകുപ്പിന്റെയും ഇരിട്ടി നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ആടു വസന്ത നിര്‍മാര്‍ജന യജ്ഞം 2030 പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിന്‍ 1ാം ഘട്ടം നഗരസഭ തല ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ശ്രീലത നിര്‍വഹിച്ചു. കൗണ്‍സിലര്‍ സുരേഷ്,വെറ്റിനറി സര്‍ജന്‍ ഡോ വിജിന്‍,ഡോ ശീതല്‍,സീനിയര്‍ വെറ്റി സര്‍ജന്‍ ഡോ കിരണ്‍ വിശ്വനാഥ്,അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍ ദിര്‍ഷാദ്,രജിത്കുമാര്‍,ശ്രീരഞ്ചിനി എന്നിവര്‍ പങ്കെടുത്തു.