കുടുംബത്തിന്റെ വാര്‍ഷിക വരുമാനം പരി?ഗണിക്കാതെ 70 കഴിഞ്ഞ എല്ലാവരെയും ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തുന്ന പദ്ധതി ഇന്ന് മുതല്‍ പ്രാബല്യത്തില്‍. 4.5 കോടി കുടുംബങ്ങളിലെ ആറ് കോടി മുതിര്‍ന്ന പൗരന്മാര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കുകയാണ് ലക്ഷ്യം. പദ്ധതി പ്രകാരം അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പ്രത്യേകമായ കാര്‍ഡ് വിതരണം ചെയ്യും.
പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന ( AB PM-JAY)യ്ക്ക് കീഴിലാണിത്. 70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും അവരുടെ സാമൂഹിക-സാമ്പത്തിക നില പരിഗണിക്കാതെ തന്നെ AB PM-JAY യുടെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്.
അപേക്ഷ സമര്‍പ്പിക്കേണ്ടതെങ്ങനെ?
അപേക്ഷ സമര്‍പ്പിക്കുന്നതിനായി PMJAY സൈറ്റ് വഴിയോ ആപ്പ് വഴിയോ അല്ലെങ്കില്‍ csc സെന്റര്‍ വഴിയോ പുതിയ കാര്‍ഡ് ലഭിക്കാന്‍ അപേക്ഷ നല്‍കണം.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ayushman app ഡൗണ്‍ലോഡ് ചെയ്തു നിങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.
അടുത്തുള്ള CSC വഴി അപേക്ഷ നല്‍കാം
https://beneficiary.nha.gov.in സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്യാം.