ഇരിട്ടി:മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 96 വാര്‍ഡുകളില്‍ ആയി ഒരു ലക്ഷം മുരിങ്ങത്തൈ നടീലിന്റെ ഭാഗമായി കീഴലൂര്‍ ഗ്രാമപഞ്ചായത്തിലെ എടയന്നൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോമ്പൗണ്ടില്‍ മുരിങ്ങത്തൈ നട്ടു കൊണ്ട് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധന്‍ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി മിനി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുരിങ്ങ നഴ്‌സറി ആരംഭിക്കുന്നതോടെ മറ്റു ഗ്രാമപഞ്ചായത്തുകളിലും തൈകള്‍ നടാന്‍ ആവശ്യമായ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതാണ്. മുരിങ്ങയുടെ ഔഷധഗുണ പ്രാധാന്യവും വരുമാനം മാര്‍ഗ്ഗത്തെ കുറിച്ചും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി പി മീരാഭായ് വിശദീകരിച്ചു.നവ കേരള ഹരിത വിദ്യാലയ പ്രഖ്യാപനം വാര്‍ഡ് മെമ്പര്‍ ഷബീര്‍ എടയന്നൂര്‍ നടത്തി .ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ സ്ഥിരം സമിതി അധ്യക്ഷമാരായ ഷീജ, ജിഷ, പിടിഎ പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍ എന്‍, എച്ച് എം എംജി ഗീത, പി ദിവാകരന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബീന, പ്രിന്‍സിപ്പാള്‍ അരുണ്‍ രാജ് ഗ്രാമ പഞ്ചായത്ത് അക്രഡിറ്റ് എന്‍ജിനീയര്‍ പി പി വര്‍ഷ എന്നിവര്‍ സംസാരിച്ചു.