Hivision Channel

കൊല്ലം കളക്ട്രേറ്റ് ബോംബ് സ്‌ഫോടന കേസ്; മൂന്ന് പ്രതികള്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ

കൊല്ലം കളക്ട്രേറ്റ് ബോംബ് സ്‌ഫോടന കേസില്‍ എട്ട് വര്‍ഷം നീണ്ട വാദ പ്രതിവാദത്തിനൊടുവിലാണ് കേസില്‍ ഇപ്പോള്‍ കോടതി മൂന്ന് പേരെ കുറ്റക്കാരായി കണ്ടിരിക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ 1 മുതല്‍ 3 മുതല്‍ വരെ പ്രതികളായ ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ അബ്ബാസ് അലി ,ദാവൂദ് സുലൈമാന്‍ , കരിം രാജ എന്നിവരാണ് കുറ്റക്കാര്‍. കേസിലെ നാലാം പ്രതിയായ ഷംസുദ്ദീനെ കോടതി വെറുതേ വിട്ടു. നിലവില്‍ പ്രതികള്‍ക്കെതിരെയുള്ള ശിക്ഷാ വിധി കോടതി നാളെ പ്രഖ്യാപിക്കും. ശിക്ഷാ വിധി കേള്‍ക്കാന്‍ പ്രതികളെ നേരിട്ട് കോടതിയില്‍ ഹാജരാക്കില്ല. വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരം പ്രതികളെ ഹാജരാക്കിയാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *