Hivision Channel

കൊല്ലം കളക്ടറേറ്റ് സ്‌ഫോടന കേസ്; 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

കൊല്ലം കളക്ടറേറ്റ് സ്‌ഫോടന കേസില്‍ 3 പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. തമിഴ്നാട് മധുര സ്വദേശികളായ അബ്ബാസലി, ഷംസൂണ്‍ കരീംരാജ, ദാവൂദ് സുലൈമാന്‍ എന്നിവരാണ് ഒന്നു മുതല്‍ മൂന്ന് വരെ പ്രതികള്‍. നാലാം പ്രതി ഷംസുദ്ദിനെ കോടതി വെറുതെ വിട്ടിരുന്നു. എട്ട് വര്‍ഷം ജയിലില്‍ കഴിഞ്ഞെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നുമാണ് പ്രതികള്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *