സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു.ഇന്ന് 440 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 58000 ത്തിന് താഴേക്ക്.ശനിയാഴ്ച 80 രൂപ കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 57,760 രൂപയാണ്.
സ്വര്‍ണത്തിന്റെ ആഗോള ഡിമാന്‍ഡ്, കറന്‍സിയിലെ ഏറ്റക്കുറച്ചിലുകള്‍, പലിശ നിരക്കുകള്‍, സര്‍ക്കാര്‍ നയങ്ങള്‍ എന്നിവ സ്വര്‍ണ്ണ വിലയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്. കൂടാതെ,സമ്പദ്വ്യവസ്ഥയുടെ മൊത്തത്തിലുള്ള അവസ്ഥയും മറ്റ് കറന്‍സികള്‍ക്കെതിരെ യുഎസ് ഡോളറിന്റെ നിലവാരവും പോലുള്ള കാര്യങ്ങളും ഇന്ത്യന്‍ വിപണിയിലെ സ്വര്‍ണ്ണ വിലയെ നിര്‍ണയിക്കുന്നു.