ഇരിട്ടി:പടിയൂര്‍ കല്യാട് ഗ്രാമപഞ്ചായത്തില്‍ പടിയൂര്‍ വാര്‍ഡിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച എയ്യാന്‍ മട- കായക്കംചാല്‍ റോഡ് ഉദ്ഘാടനം പ്രസിഡണ്ട് ബി. ഷംസുദ്ദീന്‍ നിര്‍വ്വഹിച്ചു.വാര്‍ഡ് മെമ്പര്‍ കെ.രാജീവ് മാസ്റ്റര്‍ അധ്യക്ഷനായി.പി.കെ വാസു, സ്മിത. കെ.കെ, പി.പി രോഹിണി, സി.വി ഭാസ്‌കരന്‍, ടി.രാജന്‍, കെ.പി നാരായണന്‍, പി.സി വസന്ത,ചിറമ്മല്‍ സുശീല എന്നിവര്‍ സംസാരിച്ചു.