
ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതികളില്‍ നിന്നു ഏഴര കോടി രൂപ ഓണ്‍ലൈനിലൂടെ തട്ടിയെടുത്ത കേസില്‍ രണ്ടു ചൈനീസ് പൗരന്‍മാര്‍ കൂടി അറസ്റ്റില്‍. ഗുജറാത്ത് പോലീസ് പിടികൂടിയ അന്താരാഷ്ട്ര കുറ്റവാളികളെ കേരള പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. കസ്റ്റഡിയില്‍ എടുത്ത തായ്‌വാന്‍ സ്വദേശികളായ വെയ് ചുങ് വാന്‍, ഷെന്‍ വെയ് ഹോ എന്നിവരെ ആലപ്പുഴയില്‍ എത്തിച്ചു.
ഓഹരി വിപണയില്‍ അമിതലാഭം വാഗ്ദാനം ചെയ്താണ് ചേര്‍ത്തല സ്വദേശികളായ ഡോക്ടര്‍ ദമ്പതികളില്‍ നിന്നു ഏഴര കോടിയിലധികം രൂപ തട്ടിയെടുത്തത്. കഴിഞ്ഞ ജൂണില്‍ നടന്ന തട്ടിപ്പില്‍ ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പടെ അഞ്ചുപേര്‍ നേരത്തെ അറസ്റ്റിലായി. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അനസ്, പ്രവീഷ്, അബ്ദുള്‍ സമദ് എന്നിവരെയാണ് ആദ്യം അറസ്റ്റു ചെയ്തത്.
ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇതര സംസ്ഥാനക്കാരനായ ഭഗവാന്‍ റാമിനെയും പിന്നാലെ നിര്‍മല്‍ ജെയിനെയും പിടികൂടി. ചൈന കേന്ദ്രീകരിച്ചാണ് തട്ടിപ്പെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. തുടര്‍ന്നായിരുന്നു ചൈനീസ് പൗരന്മാര്‍ക്കായുള്ള അന്വേഷണം. പ്രതികളെ നാളെ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കും.