Hivision Channel

ക്വാളിറ്റി ഓഫ് എഡ്യൂക്കേഷന്‍ ആണ് മോട്ടോര്‍ വാഹന വകുപ്പ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

കേരളത്തിലെ ഡ്രൈവിങ്ങ് സ്‌കൂളുകളുടെ വിജയശതമാനം 52% ആയി കുറഞ്ഞുവെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. നേരത്തെ വിജയം 78% 80 ശതമാനം വന്നതാണ് ഇപ്പോള്‍ കുറഞ്ഞത്. ക്വാളിറ്റി ഓഫ് എഡ്യൂക്കേഷന്‍ ആണ് മോട്ടോര്‍ വാഹന വകുപ്പ് ലക്ഷ്യമിടുന്നത്

നല്ല ഡ്രൈവിങ്ങ് സംസ്‌കാരം ഉണ്ടാക്കിയെടുക്കുകയാണ് വകുപ്പിന്റെ ലക്ഷ്യം. ഡ്രൈവിങ്ങ് സ്‌കൂളുകളുടെ നിലവാരം ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നത്. നേരത്തെ എങ്ങനെയെങ്കിലും H എടുക്കുക തട്ടിക്കൂട്ടി 8 എടുക്കുക എന്ന രീതിയില്‍ മാറ്റമുണ്ടായി.

പ്രൈവറ്റ് ബസുകളുടെ മത്സരയോട്ടം ഏറ്റുവുമധികം മരണങ്ങള്‍ ഉണ്ടാക്കുന്നു.പ്രൈവറ്റ് ബസുകളുടെ മത്സരയോട്ടം സര്‍ക്കാര്‍ കര്‍ശനമായി നിയന്ത്രിക്കും. സര്‍ക്കാരിന്റെ എന്‍ഫോഴ്‌സ്‌മെന്റ് കൂടുതല്‍ ശക്തമാക്കും.

കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തൃശ്ശൂര്‍ ജില്ലകളിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം എറ്റവുമധികം മരണമുണ്ടാക്കുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടു. മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും സംയുക്തമായ ഇടപെടലില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കും.

എല്ലാ സ്‌കൂള്‍ ബസുകളുടെയും അകത്തും പുറത്തു ക്യാമറ വെയ്ക്കണം. മെയ് മാസത്തില്‍ ഫിറ്റ്‌നസിന് വരുമ്പോള്‍ മൂന്നോ നാലോ ക്യാമറ സ്‌കൂള്‍ ബസുകളില്‍ വെച്ചിരിക്കണം. ജൂണ്‍ മാസത്തിന് മുമ്പ് സ്‌കൂള്‍ ബസുകളുടെ എല്ലാം ഫിറ്റ്‌നസ് കൃത്യമായി പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *