
തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ വീണ്ടും ശിശു മരണം.അഞ്ചര മാസം പ്രായമുള്ള കുട്ടി ഇന്ന് രാവിലെ മരിച്ചു.പാല്‍ തൊണ്ടയില്‍ കുരുങ്ങിയുള്ള മരണമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.കുട്ടിയെ ആശുപത്രിയിലെത്തിച്ചത് ശ്വാസം മുട്ടലിനെ തുടര്‍ന്നെന്ന് എസ്എടി ആശുപത്രി അധികൃതര്‍ അറിയിച്ചു.മരണകാരണം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വ്യക്തമാകുമെന്നാണ് ഔദ്യോഗിക വിശദീകരണം.ഒരു മാസത്തിനിടെ ശിശുക്ഷേമ സമിതിയില്‍ മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണിത്.ഫെബ്രുവരി 28 ന് ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ചിരുന്നു.ഇതിലും യഥാര്‍ത്ഥ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല