
ഇരിട്ടി:കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വായനാവസന്തം ലൈബ്രറി കൗണ്‍സില്‍ ഇരിട്ടി താലൂക്ക് തല ഉദ്ഘാടനം പടിയൂര്‍ പൊതുജന വായനശാലയില്‍ എഴുത്തുകാരനും നോവലിസ്റ്റുമായ രമേശന്‍ ബ്ലാത്തൂര്‍ നിര്‍വഹിച്ചു.താലൂക്കിലെ എ പ്ലസ്, എ, ബി, സി ലൈബ്രറികളില്‍ നിന്ന് വായനക്കാവശ്യമായ പുസ്തകങ്ങള്‍ കിടപ്പുരോഗികളുടെയും,വൃദ്ധരുടെയും മറ്റും വീടുകളില്‍ എത്തിക്കുന്ന വിപുലമായ പദ്ധതിയാണ് വായനാവസന്തം.
ലൈബ്രറി കൗണ്‍സില്‍ ജില്ലാ കമ്മറ്റി അംഗം പി പി രാഘവന്‍ മാസ്റ്റര്‍ അധ്യക്ഷനായി.ലൈബ്രറി കൗണ്‍സില്‍ ഇരിട്ടി താലൂക്ക് ജോയിന്റ് സെക്രട്ടറി പ്രദീപന്‍ മാസ്റ്റര്‍ പദ്ധതി വിശദീകരിച്ചു.
ഡോ എ ബൈജു, കെ ശ്രീജ, കെ പി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.