
സംസ്ഥാനത്ത് ഈയാഴ്ച പരക്കെ വേനല്‍ മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ട, മിന്നലോടു കൂടിയ മഴയാകും ലഭിക്കുക. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യതയുണ്ട്. ചിലയവസരങ്ങളില്‍ കാറ്റിന്റെ വേഗം 50 കിലോമീറ്റര്‍ ആയി ശക്തിപ്രാപിക്കാനും സാധ്യത. മലയോര മേഖലകളില്‍ കഴിയുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം.