Hivision Channel

എംപുരാൻ റിലീസിനോടനുബന്ധിച്ച് കണ്ണൂർ കിംസ് ശ്രീചന്ദ് ഹോസ്പിറ്റലിന്റെ ലഹരിവിരുദ്ധ ക്യാമ്പയിൻ

കണ്ണൂർ: മലയാള സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന “എംപുരാൻ” സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് കിംസ് ശ്രീചന്ദ് ഹോസ്പിറ്റൽ, കണ്ണൂർ ലഹരിവിരുദ്ധ ബോധവത്കരണ സെൽഫി ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.ഈ പദ്ധതിയുടെ ഭാഗമായി, കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ മേഖലകളിലെ ലിബർട്ടി, സുമംഗലി, രാജധാനി എന്നീ പ്രമുഖ തീയേറ്ററുകളുമായി സഹകരിച്ച് “Narcotic is a Dirty Business” എന്ന പേരിൽ സെൽഫി പോയിന്റ് തീയേറ്ററുകളിൽ സജ്ജീകരിക്കുന്നു. ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിൽ വ്യാപിപ്പിക്കുന്നതിനുള്ള ഒരു ബോധവത്കരണ വേദിയായിരിക്കും ഈ ക്യാമ്പയിനെന്ന് കിംസ് ശ്രീചന്ദ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോക്ടർ ദിൽഷാദ് അറിയിച്ചു.ക്യാമ്പയിനിന്റെ പ്രത്യേകത:”എംപുരാൻ” ടിക്കറ്റുമായി വരുന്നവർക്ക് കിംസ് ശ്രീചന്ദ് ഹോസ്പിറ്റലിന്റെ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളിൽ 30% കിഴിവ് ലഭിക്കും.സെൽഫി പോയിന്റിൽ ഫോട്ടോ എടുത്ത്, സോഷ്യൽ മീഡിയയിലൂടെ കിംസ് ശ്രീചന്ദ് ഹോസ്പിറ്റലിനെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യുന്നവർക്ക്, ഹെൽത്ത് ചെക്കപ്പ് പാക്കേജുകളിൽ 50% കിഴിവ് ലഭ്യമാകും.”Narcotic is a Dirty Business – ആരോഗ്യമാണ് എല്ലാം” എന്ന സന്ദേശവുമായി, ലഹരിയുടെ ദോഷങ്ങൾക്കെതിരെ കിംസ് ശ്രീചന്ദ് ഹോസ്പിറ്റൽ തുടർന്നും വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കിംസ് ശ്രീചന്ദ് ഹോസ്പിറ്റലിന്റെ കോ-ഫൗണ്ടറും കേരള ക്ലസ്റ്റർ സിഇഒയുമായ ഫർഹാൻ യാസീൻ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്:📞 85900 17050 | 96455 00048

Leave a Comment

Your email address will not be published. Required fields are marked *