
ഇരിട്ടി:കേരള സര്‍ക്കാറിന്റെ വിജ്ഞാനകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഇരിട്ടി നഗരസഭയില്‍ ആരംഭിച്ച ജോബ് സ്റ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം ചെയര്‍പേഴ്‌സണ്‍ കെ ശ്രീലത നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.പി ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി രാഗേഷ് പാലേരി വീട്ടില്‍ ,അശോകന്‍ പി.ആര്‍, ശശിധരന്‍ പി, സുരേഷ് മാസ്റ്റര്‍ ,ആദിത്യ.വി എന്നിവര്‍ സംസാരിച്ചു.