Hivision Channel

ഹയര്‍ സെക്കന്ററി പരീക്ഷകളുടെ മൂല്യനിര്‍ണയം സമയബന്ധിതമായി പൂര്‍ത്തിയാകും

ഏപ്രില്‍ 3 ന് ആരംഭിച്ച എസ്.എസ്.എല്‍.സി/ റ്റി.എച്ച്.എസ്.എല്‍.സി/ എ.എച്ച്.എസ്.എല്‍.സി പരീക്ഷാ മൂല്യനിര്‍ണയത്തിന്റെ ആദ്യഘട്ടം ഏപ്രില്‍ 11-ാം തീയതി അവസാനിക്കും. രണ്ടാംഘട്ടം ഏപ്രില്‍ 21-ാം തീയതി ആരംഭിച്ച് ഏപ്രില്‍ 26-ാം തീയതി അവസാനിക്കും. മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു..

ഈ വര്‍ഷത്തെ പരീക്ഷാ ഉത്തരക്കടലാസ്സുകളുടെ മൂല്യനിര്‍ണ്ണയം നടത്തുന്നതിനായി സംസ്ഥാനമൊട്ടാകെ 72 കേന്ദ്രീകൃതമൂല്യനിര്‍ണ്ണയ ക്യാമ്പുകളാണ് ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 26 വരെ രണ്ട് ഘട്ടങ്ങളിലായാണ് മൂല്യനിര്‍ണ്ണയ ക്യാമ്പുകളുടെ പ്രവര്‍ത്തനം നടക്കുക.

952 അഡീഷണല്‍ ചീഫ് എക്‌സാമിനര്‍മാരെയും 8975 എക്‌സാമിനര്‍മാരെയുമാണ് സംസ്ഥാനത്തെ എല്ലാ മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലുമായി നിയോഗിച്ചിരിക്കുന്നത്. 72 ക്യാമ്പ് ഓഫീസര്‍മാര്‍, 72 ഡെപ്യൂട്ടി ക്യാമ്പ് ഓഫീസര്‍മാര്‍ 216 ഓഫീസ് ജീവനക്കാര്‍ എന്നിവരാണ് ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ഹയര്‍സെക്കന്ററി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയത്തിനായി 89 ക്യാമ്പുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഏപ്രില്‍ 3-ന് ആരംഭിച്ച മൂല്യനിര്‍ണ്ണയം മെയ് 10-ന് അവസാനിക്കുന്ന രീതിയിലാണ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. മെയ് മൂന്നാം വാരത്തിനുള്ളില്‍ എസ് എസ് എല്‍ സി,ഹയര്‍ സെക്കന്ററി പരീക്ഷകളുടെ ഫലപ്രഖ്യാപനം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്.

Leave a Comment

Your email address will not be published. Required fields are marked *