
കൊച്ചി: റെക്കോഡിലെത്തിയതിന് പിന്നാലെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 1280 രൂപയുടെ കുറവാണ് ഉണ്ടായത്. 67,200 രൂപയായാണ് വില കുറഞ്ഞത്. ഗ്രാമിന്റെ വിലയില്‍ 160 രൂപയുടെ കുറവാണുണ്ടായത്. 8400 രൂപയായാണ് വില കുറഞ്ഞത്.
അന്താരാഷ്ട്ര വിപണിയിലും റെക്കോഡിലെത്തിയതിന് പിന്നാലെ സ്വര്‍ണവില കുറയുകയാണ്. രണ്ട് ശതമാനം ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. സ്‌പോട്ട് ഗോള്‍ഡിന്റെ വില 0.85 ശതമാനം ഇടിവോടെ 3,106.99 ഡോളറായി. ഈ സീസണില്‍ അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവില റെക്കോഡായ 3,167.57 ഡോളറായി ഉയര്‍ന്നിരുന്നു.