
പയ്യന്നൂര്‍: കാറില്‍ വില്പനക്കായി പയ്യന്നൂരില്‍ എത്തിച്ച എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍.തുരുത്തി സ്വദേശിനിയായ പ്രജിത, എടാട്ടെ കെ.പി. ഷിജിനാസ്, പയ്യന്നൂര്‍ പെരുമ്പ സ്വദേശിയായ ഷഹബാസ് എന്നിവരെയാണ് പയ്യന്നൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്.
പുലര്‍ച്ചെ നൈറ്റ് പട്രോളിങ്ങിനിടെ വാഹന പരിശോധന നടത്തുകയായിരുന്ന പയ്യന്നൂര്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ യദുകൃഷണന്‍, ഗ്രേഡ് സബ്ബ് – ഇന്‍സ്‌പെക്ടര്‍ ഹേമന്ത് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മുകേഷ് കല്ലേന്‍, ഷംസുദീന്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.ലഹരിക്കെതിരെ ശക്തമായ റെയ്ഡുകള്‍ ഇനിയും തുടരും.














