
പേരാവൂര്‍:പേരാവൂരില്‍ നടന്ന കണ്ണൂര്‍ ജില്ലാ അണ്ടര്‍ 17 ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ബോയ്‌സ് വിഭാഗത്തില്‍
ഗോഡ് വിന്‍ മാത്യു (കണ്ണൂര്‍), ഗേള്‍സ് വിഭാഗത്തില്‍
എയ്ഞ്ചല്‍ മരിയ പ്രിന്‍സ്(ഗുഡ് എര്‍ത്ത് ചെസ്സ് കഫെ പേരാവൂര്‍) എന്നിവര്‍ ചാമ്പ്യന്മാരായി.അര്‍ജുന്‍ കൃഷ്ണ (കണ്ണൂര്‍),തരുണ്‍ കൃഷ്ണ (തലശ്ശേരി )
എന്നിവര്‍ ബോയ്‌സ് വിഭാഗത്തിലും,ഇസബെല്‍ ജുവാന കാതറിന ജന്‍സന്‍ ( പയ്യന്നൂര്‍),ദേവിക കൃഷ്ണ
എന്നിവര്‍ ഗേള്‍സ് വിഭാഗത്തിലും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ആദ്യ 2 സ്ഥാനക്കാര്‍ കോഴിക്കോട് നടക്കുന്ന സംസ്ഥാന അണ്ടര്‍ 17 ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ ജില്ലയെ പ്രതിനിധീകരിക്കും
മുന്‍ സംസ്ഥാന ചെസ്സ് ചാമ്പ്യന്‍ വി.എന്‍ വിശ്വനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.














